
സുൽത്താൻ ബത്തേരി: വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ മുഹമ്മദ് യാസീനും ഉമ്മൻചാണ്ടിയെക്കുറിച്ചൊരു കഥ പറയാനുണ്ട്. അത് കേൾവി ശക്തിയുമായി ബന്ധപ്പെട്ട കഥയാണ്. 2013ലായിരുന്നു ഉമ്മൻചാണ്ടിയുടെ ഇടപെടലിൽ യാസീന് കേൾവി ശക്തി ലഭിച്ചത്. ശ്രുതി തരംഗം പദ്ധതിയിലൂടെയാണ് മുഹമ്മദ് യാസീന് ഉമ്മൻചാണ്ടിയുടെ സഹായമെത്തിയത്. ഇന്ന് യാസീൻ പത്താംക്ലാസിൽ മുഴുവൻ എ പ്ലസ് വാങ്ങി നിൽക്കുകയാണ്.
ഉമ്മൻചാണ്ടി സാർ പോയത് വല്ലാത്ത വിഷമമായി. എന്റെ വല്ലിപ്പയെ പോലെയായിരുന്നു സാർ. പദ്ധതിയിലൂടെ സഹായം ലഭിച്ചപ്പോഴാണ് നല്ല മാർക്കോടെ വിജയിക്കാൻ കഴിഞ്ഞത്. ഉമ്മൻചാണ്ടി സാറിന് ഒത്തിരിയൊത്തിരി നന്ദിയുണ്ട്. മുഹമ്മദ് യാസീൻ പറഞ്ഞു നിർത്തുന്നു. ഒരുപാട് പേർക്ക് സഹായ ഹസ്തങ്ങൾ നീട്ടിയ ഉമ്മൻചാണ്ടിയുടെ പട്ടികയിൽ മുഹമ്മദ് യാസീനും ഉൾപ്പെടുന്നുണ്ട്.
പുതുപ്പള്ളിയിലേക്ക് അവസാനയാത്ര, സംസ്കാര ചടങ്ങുകൾ വൈകും; ഒഴുകിയെത്തി ജനസാഗരം
2013ലാണ് സംഭവം. മകന് എവിടെപ്പോയാലും ബുദ്ധിമുട്ടും പ്രയാസവുമായിരുന്നു. അങ്ങനെയാണ് സർക്കാർ ആശുപത്രിയിൽ പോവുന്നത്. തുടർന്നുള്ള പരിശോധനയിലാണ് കേൾവി ശക്തിയില്ലെന്ന് തിരിച്ചറിഞ്ഞത്. ഒരു ചെവിക്ക് ജന്മനാൽ കേൾവി ശക്തിയില്ല. മറ്റേ ചെവിക്ക് പകുതി മാത്രമേ കേൾവി ശക്തിയുമുള്ളൂവെന്നും പരിശോധനയിൽ കണ്ടെത്തി. പിന്നീട് ഡോക്ടർ പറഞ്ഞത് ഹിയറിംഗ് എയ്ഡ് ആവശ്യപ്പെടാനായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ നിരാശപ്പെടുത്തുകയാണ് ചെയ്തത്. എംഎൽഎ ഹോസ്റ്റലിൽ ജോലി ചെയ്യുന്ന ഒരു ചേച്ചി വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ കൊടുക്കുന്നത്. ഒരു ശനിയാഴ്ച്ചയായിരുന്നു അപേക്ഷ നൽകിയത്. അങ്ങനെ തിങ്കളാഴ്ച്ച ഇൻഫർമേഷന് ആളെത്തുകയും ചെയ്തു. ഉമ്മൻചാണ്ടി സാറിന്റെ ഇടപെടലാണ് ഹിയറിംഗ് എയ്ഡിന് സഹായകരമായത്. അദ്ദേഹം വിവരങ്ങളന്വേഷിച്ച് ഇടക്കിടെ വിളിക്കുമായിരുന്നു. പിതാവിനെ നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്. - യാസീന്റെ മാതാവ് പറഞ്ഞു നിർത്തുന്നു.
'കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..'; വീണ്ടും വിനായകനെ ഓർമപ്പെടുത്തി അഖിൽ മാരാർ
https://www.youtube.com/watch?v=bd8hNDM2DB8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam