കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..' എന്ന വാർത്ത തലക്കെട്ടാണ് അഖിൽ പങ്കുവച്ചത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ബിഗ് ബോസ് സീസൺ 5 ജേതാവും സംവിധായകനുമായ അഖിൽ മാരാർ. മുൻപ് വിനായകൻ നടത്തിയ മീ ടു പരാമർശത്തിൽ പറഞ്ഞ മറുപടി പങ്കുവച്ചാണ് അഖിൽ പ്രതികരിച്ചിരിക്കുന്നത്. 'കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..' എന്ന വാർത്ത തലക്കെട്ടാണ് അഖിൽ പങ്കുവച്ചത്.
'മനുഷ്യനാകണം...മനുഷ്യനാകണം.പണ്ടേ തള്ളി കളഞ്ഞതാന് ഒരോർമപെടുത്തൽ മാത്രം..', എന്നാണ് വാർത്തയ്ക്ക് ഒപ്പം അഖിൽ മാരാർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. 'വിനായകനെന്ന നടനെ ഇനി മലയാളികൾക്ക് വേണ്ട.. ഇനി സിനിമാക്കാർക്ക് ഇവൻ കൂടിയെതീരു എങ്കിൽ മലയാളികൾക്ക് ആ സിനിമ വേണ്ട, ചെറ്റ എന്ന് അക്ഷരം പ്രതി തെളിയിച്ചവൻ വിനായകൻ, ഓർക്കുക ഒരുനാൾ നമ്മളും പോകും മരണം എല്ലാരുടെയും ചുറ്റും ഉണ്ട് വിനായകൻ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, വിനായകന് എതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നേതാക്കള്‍ പരാതി നൽകിയിട്ടുണ്ട്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
'അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു'; മണിപ്പൂര്‍ സംഭവത്തിൽ സുരാജ് വെഞ്ഞാറമൂട്
'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്', എന്നാണ് വിവാദ വീഡിയോയില്‍ വിനായകന്‍ പറഞ്ഞത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

