പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദർശനത്തിന് വെക്കും. പുതുപ്പള്ളിയിലേക്ക് 10 കിലോമീറ്റർ ദൂരമാണുള്ളത്. യാത്രയിലുടനീളം ആളുകൾ കാണാനെത്തുന്നത് സംസ്കാര ചടങ്ങുകൾ വൈകിപ്പിക്കും. വീട്ടിൽ സംസ്ക്കാര ശുശ്രുഷകൾ നടക്കും. പിന്നീട് പണി പൂ‍ർത്തിയാവാത്ത വീട്ടിലും പൊതുദർശനത്തിന് വെക്കും.  

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര ജന്മനാടായ പുതുപ്പള്ളിയിലേക്ക് നീങ്ങുന്നു. ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു. പുതുപ്പള്ളിയിലെ വീട്ടില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് ഏഴരയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും.

ജനസാഗരങ്ങളുടെ ഒഴുക്ക് മൂലം മൂന്ന് മണിക്കൂര്‍ നേരമാണ് തിരുനക്കര മൈതാനിയിലെ പൊതുദർശനം നീണ്ടത്. കോട്ടയത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് 10 കിലോമീറ്റർ ദൂരമാണുള്ളത്. യാത്രയിലുടനീളം ആളുകൾ കാണാനെത്തുന്നത് സംസ്കാര ചടങ്ങുകൾ വൈകിപ്പിക്കും. നിലവിൽ നാലരയോടെ പുതുപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ വഴിയരികിൽ നിർത്തേണ്ടി വന്നാൽ ഇനിയും സമയം വൈകും. അതേസമയം, വീട്ടിൽ വെച്ച് സംസ്ക്കാര ശുശ്രുഷകൾ നടക്കും. പിന്നീട് പണി പൂ‍ർത്തിയാവാത്ത വീട്ടിലും പൊതുദർശനത്തിന് വെക്കും. അതിന് ശേഷം സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക് കൊണ്ടുപോവും. 

'സ്വീറ്റ് സിഎം'; ശരീരം പാതിതളര്‍ന്ന വിജയശ്രീയെ എഴുന്നേറ്റ് നിര്‍ത്തിയ മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ !

ആയിരക്കണക്കിന് പേരാണ് തിരുനക്കര മൈതാനിയിൽ ഉമ്മൻചാണ്ടിയെ കാണാനെത്തിയത്. വളരെ പാടുപെട്ടാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്. സിനിമാ താരങ്ങളായ മമ്മൂട്ടി,സുരേഷ് ​ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിലെത്തി ആദരമർപ്പിച്ചു. ഇന്നലെ രാവിലെ 7 മണിമുതൽ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം ന​ഗരത്തിലേക്ക് പ്രവേശിച്ചത്. 

"ഉമ്മൻ‌ചാണ്ടി ജനമനസില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്": വിനായകനെതിരെ നടന്‍ അനീഷ് ജി

രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തിൽ ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര. കാരുണ്യത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും ആൾരൂപമായിരുന്നു ഉമ്മൻചാണ്ടിയെന്ന് സുഹൃത്തും സഹപാഠിയും സഹപ്രവർത്തകനുമായ കെസി ജോസഫ് കോളേജ് പഠനകാലം മുതലുള്ള സൗഹൃദം ഓർത്തെടുത്ത് പറഞ്ഞു. എൻഎസ്എസുമായുള്ള ഉമ്മൻചാണ്ടിയുടെ ബന്ധം ഏറെ ദൃഢമായിരുന്നുവെന്ന് പെരുന്നയിൽ വച്ച് ജി സുകുമാരൻ നായർ പറഞ്ഞു. അതേസമയം, സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽഗാന്ധി കേരളത്തിലെത്തിയിട്ടുണ്ട്. 

https://www.youtube.com/watch?v=o06mBo1Y6c8