
കൊച്ചി: എറണാകുളത്തെ മുളന്തുരുത്തിയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരയന്‍കാവ് വളവില്‍ രാവിലെ ഒമ്പത് മണിക്കാണ് അപകടം ഉണ്ടായത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം കടത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശൻ എന്നിവരാണ് മരിച്ചത്. ടാറിംഗ് തൊഴിലാളികളായ ഇവര്‍ കോട്ടയത്ത് നിന്ന് ചോറ്റാനിക്കരയിലേക്ക് വരികയായിരുന്നു.