
മലപ്പുറം: വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി കൊവിഡ് 19 സ്ഥിരീകരിച്ചവർ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. നിലവിൽ ചികിത്സയിലുള്ള 15 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ പത്തുപേരും ചെന്നൈയിൽ നിന്നെത്തിയ മൂന്നുപേരും മുംബൈയിൽ നിന്നെത്തിയ രണ്ടുപേരുമാണ് രോഗം സ്ഥിരീകരിച്ച് മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നും സർക്കാർ അനുമതിയോടെയാണ് അഞ്ചുപേർ ജില്ലയിലെത്തിയത്. ചികിത്സയിൽ കഴിയുന്ന 15 പേരിൽ ആറു പേരും രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പിന്നീട് ലക്ഷണം കാണിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേരെ വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കാണിച്ചതിനെ തുടർന്ന് നേരിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പരിശോധന ഫലം പോസിറ്റിവ് ആവുകയുമായിരുന്നു.
ഏഴ് പേരെ കൊവിഡ് കെയർ സെൻസറുകളിൽ നിന്ന് രോഗലക്ഷണം കാണിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലയിൽ ഇപ്പോൾ 3655 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാഴ്ച മുൻപ് 841 പേർ മാത്രം നിരീക്ഷണത്തിലുണ്ടായിരുന്നിടത്താണിത്. 55 പേർ വിവിധ ആശുപത്രികളിലും 2755 പേർ വീടുകളിലും 845 പേർ കൊവിഡ് കെയർ സെന്ററുകളിലുമാണുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam