മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു; സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

Published : Jul 03, 2025, 01:42 PM IST
MULLAPERIYAR

Synopsis

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നതോടെയാണ് സ്പിൽ വേയിലെ ഷട്ടറുകള്‍ അടച്ചത്.

ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നതോടെയാണ് തമിഴ്നാടിന്റെ നടപടി.

ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയതോടെ കഴിഞ്ഞ ഞായറാഴ്ചയാണ് മുല്ലപ്പെരിയാർ അണക്കെട്ടന്റെ സ്പിൽ വേയിലെ ഷട്ടറുകൾ തുറന്നത്. 13 സ്പില്‍വേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതമാണ് ആദ്യം ഉയർത്തിയിത്. സെക്കൻഡിൽ 175.50 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. വൈകുന്നേരത്തോടെ ഷട്ടറുകൾ 30 സെൻറീമീറ്റർ വീതം ഉയർത്തുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം