കെപിസിസി ജംബോ പട്ടികയിൽ സംതൃപ്തനല്ല: തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

By Web TeamFirst Published Nov 12, 2019, 6:29 PM IST
Highlights

ഹൈക്കമാൻഡിന്‍റെ പരിഗണനയിൽ 55 വയസ്സ് കഴിഞ്ഞവർക്ക് പ്രാധാന്യം കിട്ടിയതിൽ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കിടയില്‍ അതൃപ്തി ശക്തമായിട്ടുണ്ട്. 

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  ജംബോ കരട് പട്ടികയിൽ സംതൃപ്തനല്ലെന്നും ചെറിയ പട്ടികയായിരുന്നു ആഗ്രഹിച്ചതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. ഹൈക്കമാൻഡിന്‍റെ പരിഗണനയിൽ 55 വയസ്സ് കഴിഞ്ഞവർക്ക് പ്രാധാന്യം കിട്ടിയതിൽ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കിടയില്‍ അതൃപ്തി ശക്തമായിട്ടുണ്ട്. 

 ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിക്ക് മുന്നിലാണ് ഒരാൾക്ക് ഒരു പദവി, ചെറിയ പട്ടിക എന്നീ ആഗ്രഹങ്ങൾ മുല്ലപ്പള്ളിക്ക് ഉപേക്ഷിക്കേണ്ടി വന്നത്. കരട് പട്ടികക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുമ്പോൾ ഒന്നും താൻ ഒറ്റക്കല്ല തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷൻ വീണ്ടും വിശദീകരിക്കുന്നു. ജംബോയെങ്കിൽ ജംബോ...ഇനിയും ഭാരവാഹിപ്പട്ടിക വൈകിക്കരുതെന്നായിരുന്നു ചർച്ചകളുടെ അവസാനം മുല്ലപ്പള്ളി സ്വീകരിച്ച നിലപാട്.

തലമുറമാറ്റത്തിനായി കോൺഗ്രസ്സിൽ ഒരു കാലത്ത് കലാപം ഉയർത്തിയവർ തന്നെ തയ്യാറാക്കിയ കരട് പട്ടികിയിൽ പ്രായമേറിയവരെ 
ഹൈക്കമാൻഡിന് നൽകിയ കരട് പട്ടികയിലെ ശരാശരി പ്രായം 55 വയസ്സ്. യുവനേതാക്കൾ എതിർപ്പ് ഉയർത്തുമ്പോൾ പ്രായത്തിലും പദവിയിലും പ്രശ്നമില്ലെന്ന നിലപാടെടുത്ത് ഒരു വിഭാഗം നേതാക്കൾ വിമർശനങ്ങളെ നേരിടുന്നു. എന്തായാലും കെപിസിസിയുടെ കരട് പട്ടികയിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കും.

click me!