ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ വെടിയുണ്ട കണ്ടെത്തി

Published : Nov 12, 2019, 04:57 PM ISTUpdated : Nov 12, 2019, 05:24 PM IST
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ വെടിയുണ്ട കണ്ടെത്തി

Synopsis

ഭണ്ഡാരം തുറന്ന് ജീവനക്കാർ ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട ശ്രദ്ധയിൽപ്പെട്ടത്.

തൃശ്ശൂര്‍: ​ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽ നിന്നുമാണ് വെടിയുണ്ട കണ്ടെത്തിയത്. ഭണ്ഡാരം തുറന്ന് ജീവനക്കാർ ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട ശ്രദ്ധയിൽപ്പെട്ടത്.

വിവരം ദേവസ്വം അധികൃതർ ​ഗുരുവായൂർ ടെമ്പിൾ പൊലീസിനെ അറിയിച്ചു. പൊലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 9 എംഎ പിസ്റ്റലിൽ ഉപയോ​ഗിക്കുന്ന ഉണ്ടയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ