കൂടത്തായി കൊലപാതക പരമ്പര: ടോം തോമസ് കേസില്‍ ജോളിയെ അറസ്റ്റ് ചെയ്തു

Published : Nov 12, 2019, 04:11 PM ISTUpdated : Nov 12, 2019, 05:25 PM IST
കൂടത്തായി കൊലപാതക പരമ്പര: ടോം തോമസ് കേസില്‍ ജോളിയെ അറസ്റ്റ് ചെയ്തു

Synopsis

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്‍റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്‍റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. കുറ്റ്യാടി സിഐ എൻ സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

സിലിയെ കൊല്ലാൻ ജോളി നേരത്തെയും ശ്രമിച്ചു;അരിഷ്ടത്തില്‍ വിഷം കലര്‍ത്തി; ആശുപത്രി രേഖകൾ അന്വേഷണ സംഘത്തിന്

ജോളിയെ കസ്റ്റഡിയിൽ വാങ്ങാനുളള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകും. 2008 ഓഗസ്റ്റ് 26നാണ് പൊന്നാമറ്റം തറവാടിലെ ടോം തോമസ് മരിച്ചത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിന് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൂടത്തായി കൊലപാതക പരമ്പര: മാത്യുവിനെ കൊല്ലാന്‍ രണ്ട് തവണ സയനൈഡ് നൽകിയെന്ന് ജോളി..

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു