മുന്നോക്ക സംവരണം; ഇടത് പക്ഷത്തിൻ്റെ ഇപ്പോഴത്തെ നിലപാട് ദുഷ്ടലാക്കോട് കൂടിയതെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Oct 27, 2020, 5:37 PM IST
Highlights

 ഇക്കാര്യത്തിൽ കോൺഗ്രസ്സിൻ്റെ  നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. നാളെ ചർച്ച ചെയ്ത ശേഷം കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

തിരുവനന്തപുരം: മുന്നോക്ക സംവരണ വിഷയത്തിൽ ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് ദുഷ്ടലാക്കോട് കൂടിയതാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ്സിൻ്റെ  നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. നാളെ ചർച്ച ചെയ്ത ശേഷം കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള തീവ്രനിലപാടുള്ള കക്ഷികളുമായി യുഡിഎഫ് സഖ്യമില്ല. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം ഇത്തരം കക്ഷികളുടെ പിന്തുണണ കൊണ്ടല്ല. ഇടതുപക്ഷമാണ് തീവ്രനിലപാടുള്ള കക്ഷികളുമായി എന്നും ബന്ധമുണ്ടാക്കിയിട്ടുള്ളത്. 

കൊവിഡ് നേരിടുന്നതിൽ ആരോഗ്യ മന്ത്രിയുടെ ദിശാബോധം നഷ്ടപെടുത്തി. മുഖ്യമന്ത്രിയും ഉപദേശികളുമാണ് ഇതിന് കാരണം. നല്ല രീതിയിൽ കാര്യങ്ങൾ ചെയ്തു വന്നിരുന്നതായിരുന്നു ആരോഗ്യമന്ത്രി. എന്നാൽ പിന്നീടിതു നഷ്ടമായെന്നും മുല്ലപ്പള്ളി ആരോപിച്ചു.

click me!