
കോഴിക്കോട്: ഹരിത വിഷയത്തിൽ (Haritha) പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ രംഗത്തെ സ്ത്രീകൾ പോലും സൈബർ ആക്രമണത്തിന് വിധേയരാകുന്നു. വെർബൽ റേപ്പാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെട്ടുത്തി, വാർത്താ സമ്മേളനം നടത്തി ഇക്കാര്യം സ്ത്രീകൾക്ക് പറയേണ്ടി വരുന്നു. എന്നിട്ട് പോലും ആക്രമണം നടത്തിയവർക്കെതിരെ നടപടിയില്ല. സൈബർ ഗുണ്ടകൾക്കെതിരെ കർശന നടപടി വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അതേസമയം, മുസ്ലീം ലീഗിനെ ഏറെ പ്രതിരോധത്തിൽ നിർത്തിയ എംഎസ്എഫിൻ്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി ചർച്ചയായി. ഹരിതയുടെ പ്രവർത്തനത്തിനായി പുതിയ മാർഗരേഖ പ്രവർത്തകസമിതി അംഗീകരിച്ചു. ഈ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന - ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും. യൂത്ത് ലീഗിലും എം.എസ്.എഫിലും കൂടുതൽ വനിതകൾക്ക് ഭാരവാഹിത്വം നൽകാനും യോഗത്തിൽ തീരുമാനമായി. കോളേജുകളിൽ മാത്രം സാന്നിധ്യമുള്ള ചെറുയൂണിറ്റായി ഹരിത മാറും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam