'കനയ്യ സിപിഐ വിട്ടത് അടഞ്ഞ അധ്യായം; വിഷയം പാര്‍ട്ടി ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യുമെന്നും കാനം

By Web TeamFirst Published Oct 2, 2021, 2:51 PM IST
Highlights

ബെഹ്റ രാജിവെക്കണമോയെന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. പൊലീസുകാര്‍ക്ക് മാത്രമല്ല മാധ്യമപ്രവർത്തർക്കും മോണ്‍സണുമായി ബന്ധമുണ്ടായിരുന്നുവെന്നും കാനം കൂട്ടിച്ചേര്‍ത്തു.
 

ദില്ലി: കനയ്യ കുമാർ ( Kanhaiya Kumar ) സി പി ഐ വിട്ടത് അടഞ്ഞ അധ്യയമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ( Kanam Rajendran ). പാർട്ടി വിട്ട സാഹചര്യം സ്വാഭാവികമായും ചർച്ച ചെയ്യുമെന്ന് കാനം വ്യക്തമാക്കി. മോണ്‍സൻ കേസില്‍ പൊലീസ് അന്വേഷിച്ച് എല്ലാം പുറത്തുകൊണ്ടുവരുമെന്ന വിശ്വാസമുണ്ടെന്ന് കാനം രാജേന്ദ്രൻ ദില്ലിയില്‍ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ചയുണ്ടായാൽ മാത്രമേ വിമർശിക്കേണ്ട കാര്യമുള്ളൂ. ബെഹ്റ രാജിവെക്കണമോയെന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. പൊലീസുകാര്‍ക്ക് മാത്രമല്ല മാധ്യമപ്രവർത്തർക്കും മോണ്‍സണുമായി ബന്ധമുണ്ടായിരുന്നുവെന്നും കാനം കൂട്ടിച്ചേര്‍ത്തു.
     .
സി പി ഐ ദേശീയ കൗൺസിൽ യോഗം ദില്ലിയില്‍ തുടങ്ങിയിരിക്കുകയാണ്. മൂന്ന് ദിവസത്തേക്കാണ് യോഗം ചേരുന്നത്. കനയ്യ കുമാർ പാർട്ടി വിട്ട സാഹചര്യം കൗണ്‍സില്‍ ചർച്ച ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ, കർഷക സമരം, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നീ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. വിജയവാഡയിൽ ചേരുന്ന  പാർട്ടി കോൺഗ്രസിൻറെ തീയതി സംബന്ധിച്ചും യോഗം തീരുമാനമെടുക്കും.

click me!