കെ സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ; 'താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല'

Published : Mar 18, 2026, 06:48 PM IST
mullapally ramachandran k sudhakaran

Synopsis

കണ്ണൂരിൽ മത്സരിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്നും പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കോഴിക്കോട്: കണ്ണൂരിൽ മത്സരിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്നും പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുത്. താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ല എന്ന് എനിക്കറിയാം. താൻ സീറ്റിനായി ആരോടും സമ്മർദ്ദം ചെലുത്തിയിട്ടില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതുവരെ മത്സരിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി നേരിട്ട ആവശ്യപ്പെട്ടിട്ടാണ് താൻ ചിറ്റൂരിൽ മത്സരിച്ചത്. 

തുടർന്നുള്ള മത്സരങ്ങളും പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സമവാക്യങ്ങൾ പാലിച്ചോ എന്ന ചോദ്യത്തിന് തന്‍റെ കാലത്തുള്ള പട്ടികയിൽ പാലിച്ചിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സമുദായിക സമവാക്യങ്ങൾ പാലിക്കുന്ന പട്ടികയുമായാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 56 പുതുമുഖങ്ങളെ അവതരിപ്പിച്ചു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും തുല്യമായ പരിഗണന നൽകി. അതിൽ അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല, ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി
സിപിഎമ്മിലെ തിരക്കിട്ട നീക്കങ്ങൾക്ക് തിരിച്ചടിയോ? സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ഷാഫി ചാലിയം, 'ലീഗിൽ ഉറച്ചു നിൽക്കും'