
കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലക്കെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ . പൗരത്വ പ്രശ്നത്തെ രാഷ്ട്രീയ വൽക്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇന്‍റലിജൻസിനെ ഉപയോഗിച്ച് ഹിന്ദുക്കളുടെ വികാരം മനസിലാക്കിയ ശേഷമാണ് മനുഷ്യശൃംഖല തീര്‍ക്കാര്‍ മുഖ്യമന്ത്രിയും ഇടത് മുന്നണിയും തയ്യാറെടുക്കുന്നതെന്നും കെപിസിസി പ്രസിഡന്‍റ് കോഴിക്കോട്ട് പറഞ്ഞു.
മനുഷ്യശൃംഖലയെന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണ്. അത് നാടിനെ ബന്ദിയാക്കുന്ന സമരമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
തുടര്‍ന്ന് വായിക്കാം: പൗരത്വ നിയമത്തിനെതിരെ എൽഡിഎഫ് മനുഷ്യ ശൃംഖല ഇന്ന്; എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് സിപിഎം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam