നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചു: മുല്ലപ്പള്ളി

Published : Jan 30, 2022, 12:32 PM IST
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചു: മുല്ലപ്പള്ളി

Synopsis

പി.ടി. തോമസ് ഒഴികെ ഒരു നേതാവും സംഭവത്തെ അപലപിക്കാന്‍ തയ്യാറായില്ല.  

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പി.ടി. തോമസ് ഒഴികെ ഒരു നേതാവും സംഭവത്തെ അപലപിക്കാന്‍ തയ്യാറായില്ല. സംഭവത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടിയിരുന്നന്നും മുല്ലപ്പളളി പറഞ്ഞു. കോഴിക്കോട്ട് എം. കമലം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. 2017ലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. കേസില്‍ നടന്‍ ദിലീപ് അടക്കം അറസ്റ്റിലായി. കേസിന്റെ വിചാരണ നടക്കുകയാണ്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിനും ദിലീപിനെതിരെ കേസെടുത്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും
പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു