
കാസർകോട്: കാസർകോട് ഉദുമയിൽ കോൺഗ്രസിന് സർപ്രൈസ് സ്ഥാനാർത്ഥിയെന്ന് സൂചന. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ജില്ലാ നേതൃത്വം നിർദേശിച്ചു. ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി യോഗ്യതാ ലിസ്റ്റ് കെപിസിസിക്ക് കൈമാറിയപ്പോൾ ഈ നിർദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നേതാവ് വന്നാൽ ഉദുമയിൽ വിജയം എളുപ്പമെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഉദുമ നിയോജക മണ്ഡലം ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കാസർകോട് ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റ് കെപിസിസിക്ക് കൈമാറി. നേതൃത്വം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ ഉദുമയിൽ വിജയിപ്പിക്കും. ഉദുമയിൽ സർപ്രൈസ് സ്ഥാനാർത്ഥി വരുമോ? എന്ന മാധ്യമങ്ങളുടെ ചോദ്യത്തെ ഡിസിസി പ്രസിഡൻ്റ് തള്ളിപ്പറഞ്ഞിട്ടില്ല.
'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam