Asianet News MalayalamAsianet News Malayalam

മനുഷ്യമഹാശൃംഖലയിൽ യുഡിഎഫ് അണികൾ; നേതൃത്വം ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരൻ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം യുഡിഎഫ് ശക്തമാക്കണം, ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ചു. 

k muraleedharan criticize kpcc leadership
Author
Kozhikode, First Published Jan 27, 2020, 10:19 AM IST

കോഴിക്കോട്: പുനസംഘടന മുതൽ പൗരത്വ പ്രതിഷേധം വരെയുള്ള കാര്യങ്ങളിൽ കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ മുരളീധരൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇടത് മുന്നണി നടത്തിയ മനുഷ്യമഹാശൃംഖലയിൽ വൻ തോതിൽ യുഡിഎഫ് അണികളും പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യം കെപിസിസി നേതൃത്വം ഗൗരവമായി കാണണമെന്ന് കെ മുരളീധരൻ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാക്കാൻ യുഡിഎഫ് തയ്യാറാകണം. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ചു എന്നും കെ മുരളീധരൻ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിൽ ഇടത്  മുന്നണിക്ക് അഴകുഴമ്പൻ നിലപാടാണ്. ഗവര്‍ണറുടെ ചായ സത്കാരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു എന്നും കെ മുരളീധരൻ ആരോപിച്ചു. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ  ഇടതുപക്ഷത്തിനെതിരെ പ്രതിപക്ഷം പ്രചാരണം നടത്തും . 

പ്രദേശിക തലത്തിൽ അടക്കം ഒരുമിച്ച് നടക്കുന്ന സമരങ്ങൾ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് മുഖ്യമന്ത്രിയും ഇടത് മുന്നണിയും കാര്യങ്ങളെത്തിച്ചു, മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉള്ളതെന്നും കെ മുരളീധരൻ പറഞ്ഞു. 

തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്നും കെ മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. അത് കെപിസിസി അധ്യക്ഷന്‍റെ വിവേചനാധികാരം ആണെന്നും കെ മുരളീധരൻ പറഞ്ഞു. 
കെപിസിസി ലിസ്റ്റിൽ അനര്‍ഹര്‍ കടന്ന് കൂടിയതിനെതിരെ കടുത്ത വിമര്‍ശനമാണ് കെ മുരളീധരൻ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നത്. 

തടുര്‍ന്ന് വായിക്കാം: 'താമരക്കുമ്പിളിലല്ല മമ ഹൃദയം', കെപിസിസി പുനഃസംഘടനയിൽ മുല്ലപ്പള്ളിയെ കുത്തി മുരളീധരൻ...

 

Follow Us:
Download App:
  • android
  • ios