'ഡിജിപി സിപിഎമ്മിന്‍റെ ഇടനിലക്കാരന്‍'; കസ്റ്റംസുമായുള്ള കൂടിക്കാഴ്ച അന്വേഷണം അട്ടിമറിക്കാന്‍: മുല്ലപ്പള്ളി

By Web TeamFirst Published Dec 12, 2020, 3:30 PM IST
Highlights

കേരള ഡിജിപി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നത്. ഡിജിപി സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധപതിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡിജിപി ഒന്നര മണിക്കൂര്‍ കൊച്ചിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസിന്‍റെ അന്വേഷണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയും സിപിഎം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡിജിപിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്. കേരള ഡിജിപി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നത്. ഡിജിപി സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധപതിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

click me!