കെപസിസി നേതൃത്വത്തോട് ഇടഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രനും; ഏകാധിപത്യ ശൈലിയെന്ന് പരാതി

By Web TeamFirst Published Sep 27, 2021, 1:08 PM IST
Highlights

കെപിസിസി നേതൃത്വം ഏകാധിപത്യ ശൈലിയിൽ പെരുമാറുന്നുവെന്നാണ് പരാതി. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മുല്ലപ്പള്ളി അറിയിക്കുകയും ചെയ്തു.  എല്ലാവരേയും ഒപ്പം നിർത്താൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ താരിഖ് അൻവറിനോട് പറഞ്ഞു. 

തിരുവനന്തപുരം: കെപിസിസിക്ക് എതിരെ കടുത്ത പരാതി ഉന്നയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി നേതൃത്വം ഏകാധിപത്യ ശൈലിയിൽ പെരുമാറുന്നുവെന്നാണ് പരാതി. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മുല്ലപ്പള്ളി അറിയിക്കുകയും ചെയ്തു.  എല്ലാവരേയും ഒപ്പം നിർത്താൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ താരിഖ് അൻവറിനോട് പറഞ്ഞു. 

എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. സമയം അനുവദിച്ചിട്ടും ഇന്നലെ താരിഖ് അൻവർ മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തിയില്ല. ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ അതൃപ്തി അറിയിച്ചു. അവഗണിക്കാം പക്ഷെ അപമാനിക്കരുത് എന്ന മുന്നറിയിപ്പ് നൽകിയതോടെ താരിഖ് അൻവർ കൂടിക്കാഴ്ചക്ക് തയ്യാറായി എത്തുകയായിരുന്നു. 
ഇന്നലത്തെ കൂടിക്കാഴച മാറ്റിവെക്കാൻ താരിഖ് അൻവറിനോട് ആവശ്യപ്പെട്ടത് കെപിസിസി നേതൃത്വം ആണെന്നാണ് സൂചന.

മുതിർന്ന നേതാവ് വി എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും തുടർന്ന് എഐസിസി അം​ഗത്വവും രാജിവച്ചത് കോൺ​ഗ്രസിന് തലവേദന ആയിരിക്കെയാണ് മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനും ഇടയുന്നത്. കെ പി സി സി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് മുതിർന്ന പാർട്ടി പ്രവർത്തകർ തന്നെ പാർട്ടി വിടുന്നതും കോൺ​ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിന് പിന്നാലെ കെ പി സി സി പുന:സംഘടനയും കോൺ​ഗ്രസിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയേക്കും.

click me!