
മുംബൈ: സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ പ്രായവും ബാധ്യതകളും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് മുംബൈയിലെ ഒരു കൂട്ടം മലയാളികൾ. ചെണ്ടമേളം പഠിക്കണമെന്ന ആഗ്രഹം കൊവിഡ് കാലത്ത് പൂർത്തീകരിച്ച നാല് മലയാളികൾ ഇന്ന് മുംബൈയിൽ അരങ്ങേറ്റം നടത്തും. കൊവിഡ് കാലത്ത് തുടങ്ങിയ പഠനം പൂർണ്ണമായും വീഡിയോ കോൺഫറൻസ് വഴിയായിരുന്നു. സന്തോഷം കൊണ്ട് മനം നിറഞ്ഞ് തൊണ്ടയിടറിയാണ് തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ വാർത്ത ഇവർ പങ്കുവെക്കുന്നത്. കൊവിഡ് കാലത്ത് തുടങ്ങിയ പഠനത്തിന് ശേഷം ഇന്നീ നാൽവർ സംഘം അരങ്ങേറ്റം നടത്തും. ഓരൂർ ഹരികൃഷ്ണന്റെ കീവിൽ മുഴുവനായും ഓൺലൈനായിട്ടായിരുന്നു പഠനം. അടങ്ങാത്ത ആഗ്രഹത്തിനൊപ്പം ഉറച്ചു നിന്ന് ഇവർ ഇന്ന് അരങ്ങേറുകയാണ്. പഠനം ഇനിയും തുടരുമെന്ന് ഉറപ്പോടെ.