
തിരുവനന്തപുരം: മകളുടെ പരീക്ഷയ്ക്കായി എറണാകുളത്തേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. കൊല്ലം പാരിപ്പള്ളിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നെയ്യാറ്റിൻകര പഴയ ഉച്ചക്കട സ്വദേശി ജയലക്ഷ്മി മരിച്ചു. 52 വയസായിരുന്നു. ജയലക്ഷ്മിക്ക് പുറമെ ഭർത്താവും രണ്ട് പെൺമക്കളുമാണ് കാറിലുണ്ടായിരുന്നത്. മക്കളിൽ ഒരാളുടെ പരീക്ഷയ്ക്കായി ഓൾട്ടോ കാറിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു. പാരിപ്പള്ളിയിൽ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മക്കളിലൊരാൾക്ക് സാരമായ പരിക്കുണ്ട്. ജയലക്ഷ്മിയുടെ ഭർത്താവ് അംബുജാക്ഷനും ഒരു മകൾക്കും നേരിയ പരിക്ക് മാത്രമേയുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam