ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിയെ സമീപിച്ചിരുന്നു. 2024 ഡിസംബർ 20നായിരുന്നു സാബു കട്ടപ്പന റൂറൽ സർവീസ് സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്തത്.
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിയെ സമീപിച്ചിരുന്നു. 2024 ഡിസംബർ 20നായിരുന്നു സാബു കട്ടപ്പന റൂറൽ സർവീസ് സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്തത്. നിക്ഷേപിച്ച പണം ഭാര്യയുടെ ചികിത്സയ്ക്കായി പിൻവലിക്കാൻ ചെന്നപ്പോൾ ജീവനക്കാർ അപമാനിച്ചെന്നായിരുന്നു പരാതി.
ബാങ്ക് ഭരണ സമിതി അംഗവും സിപിഎം നേതാവുമായ വി ആർ സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നിക്ഷേപക തുക ചോദിച്ചുച്ചെന്ന സാബുവിനെ മുൻ ഏരിയാ സെക്രട്ടറിയും സൊസൈറ്റി മുന്‍ പ്രസിഡന്‍റുമായ വി ആർ സജി ഭീഷണിപ്പെടുത്തുന്നതാണ് ഫോൺ സന്ദേശത്തിലുള്ളത്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമാണ് സജിയുടെ ഭീഷണി. വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാത്തതാണ് സാബുവിന് നിക്ഷേപം മടക്കി നല്‍കാന്‍ പ്രതിസന്ധി ആയതെന്ന ന്യായമായിരുന്നു സിപിഎം നേതൃത്വവും ബാങ്ക് ഭരണസമിതിയും നിരത്തുന്നത്.
