മുനമ്പത്ത് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

Published : Oct 08, 2023, 06:45 AM IST
മുനമ്പത്ത് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

Synopsis

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോഹനന്‍റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

കൊച്ചി: മുനമ്പത്ത് കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജു എന്നിവര്‍ക്കായാണ് തെരച്ചില്‍. ഇന്നലെ നടന്ന തെരച്ചിലില്‍ ചാപ്പാ സ്വദേശികളായ ശരത്തിന്‍റെയും മോഹനന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശരത്തിന്‍റെ മൃതദേഹം ഇന്നലെ തന്നെ സംസ്കരിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോഹനന്‍റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും നാവിക സേനാംഗങ്ങളും അടങ്ങുന്ന വലിയ സംഘമാണ് തെരച്ചില്‍ തുടരുന്നത്. കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ ആശ്രയമാണ് മുനമ്പത്ത് മത്സ്യബന്ധന ബോട്ടപകടത്തിൽ ഇല്ലാതായത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരും ഒരേ തുറക്കാരാണ്. അടുത്തടുത്ത് താമസിക്കുന്നവരുമാണ്. സര്‍ക്കാരിന്‍റെ ഇടപെടലും സഹായവും ഈ കുടുംബങ്ങള്‍ പ്രതീക്ഷിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി