'മുനമ്പത്ത് പ്രശ്നപരിഹാരത്തിന് പോംവഴികളുണ്ട്'; ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയതിനെതിരെ സർക്കാർ അപ്പീൽ

Published : Apr 04, 2025, 01:04 PM IST
'മുനമ്പത്ത് പ്രശ്നപരിഹാരത്തിന് പോംവഴികളുണ്ട്'; ജുഡീഷ്യൽ  കമ്മീഷൻ നിയമനം റദ്ദാക്കിയതിനെതിരെ സർക്കാർ അപ്പീൽ

Synopsis

ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.

കൊച്ചി: മുനമ്പം ജുഡീഷ്യൽ  കമ്മീഷൻ നിയമനം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതിയിൽ. മുനമ്പത്തെ പ്രശ്നപരിഹാരത്തിന് പോംവഴികളുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. മുനമ്പത്തെ പ്രശ്ന പരിഹാരത്തിന് ആവശ്യമെങ്കിൽ നിർമനിർമാണം നടത്തും. മുനമ്പത്തെ ഭൂമി ഏറ്റെടുക്കാനും സർക്കാരിന് അവകാശമുണ്ട്. ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.

. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിൽ പൊതുതാൽപര്യം ഉണ്ടെന്നും സർക്കാരിന് വിശദമായ നിയമോപദേശം നൽകുകയാണ് കമ്മീഷന്‍റെ ലക്ഷ്യമെന്നുമാണ് അപ്പീലിലെ പ്രധാന വാദം. ഹൈക്കോടതി റിട്ടയേർഡ് ജ‍ഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്, പൊതുതാൽപര്യ സ്വഭാവം ഇല്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ കണ്ടെത്തൽ. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സിവിൽ കോടതി തന്നെ കണ്ടെത്തിയതാണെന്നും വിഷയം നിലവിൽ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലുളള സാഹചര്യത്തിൽ ജ‍ുഡീഷ്യൽ കമ്മീഷന് ഇടപെടാൻ അവകാശമില്ലെന്നും  ഉത്തരവിൽ ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് സർക്കാരിന്‍റെ അപ്പീൽ. 

സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തിൽ വഖഫ് ഭൂമിയിൽ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോർഡിനുണ്ടെന്നാണ് നിയമമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. വഖഫ് ഭൂമിയിൽ അന്തിമ അവകാശം വഖഫ് ബോർഡിനായതിനാൽ മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി.

മാസപ്പടി കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യുമോ എന്നതില്‍ ആകാംക്ഷ, പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K