മുനമ്പം ഭൂമി തര്‍ക്കം: 'വഖഫ് ഭൂമിയെന്ന് സര്‍ക്കാര്‍ അംഗീകരിക്കണം', സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമര സമിതി

Published : Mar 18, 2025, 03:50 PM ISTUpdated : Mar 18, 2025, 04:12 PM IST
മുനമ്പം ഭൂമി തര്‍ക്കം: 'വഖഫ് ഭൂമിയെന്ന് സര്‍ക്കാര്‍ അംഗീകരിക്കണം', സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമര സമിതി

Synopsis

ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതിക്ക് പിന്നാലെ ഭൂമി വിഷയത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് മുനമ്പം സമരസമിതി. സമുദായ സംഘടനകളും ആയി കൂടി ചേർന്ന് പ്രക്ഷോഭം ശക്തമാക്കാൻ ആണ് തീരുമാനം.

കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതിക്ക് പിന്നാലെ ഭൂമി വിഷയത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് മുനമ്പം സമരസമിതി. സമുദായ സംഘടനകളും ആയി കൂടി ചേർന്ന് പ്രക്ഷോഭം ശക്തമാക്കാൻ ആണ് തീരുമാനം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യം സർക്കാർ ഇനിയെങ്കിലും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയും രംഗത്തെത്തി .

മുനമ്പം കടൽത്തീരത്തെ സമരപ്പന്തലിൽ നിന്ന് സംസ്ഥാനത്തെ എല്ലാ മേഖലകളിലേക്കും  സമരം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഭൂസംരക്ഷണ സമിതി. നാലു ഘട്ടങ്ങളായുള്ള സമരമാണ് ആലോചന. മുഴുവൻ കളക്ടറേറ്റുകളിലും ധർണ നടത്തും. താലൂക്ക് ആസ്ഥാനങ്ങളിൽ പ്രതിഷേധിക്കും . നടുക്കടലിൽ ഇറങ്ങി ഉപവാസ സമരവും ആലോചനയിലുണ്ട്. വിഷയത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച എല്ലാ സമുദായ സംഘടനകളെയും ചേർത്തുള്ള സമരത്തിനാണ് സമരസമിതി കോപ്പുകൂട്ടുന്നത്.

ഇതിനിടയിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയും രംഗത്ത് വന്നത്ർ. സത്യം അംഗീകരിക്കുന്നതിന് പകരം സമരങ്ങളിലൂടെ ശ്രദ്ധ തിരിക്കാനാണ് ശ്രമങ്ങൾ നടക്കുന്നതെന്നും വഖഫ് സംരക്ഷണ സമിതി കുറ്റപ്പെടുത്തി. ഇതിനിടെ ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനുള്ള നീക്കങ്ങൾ സർക്കാരും തുടങ്ങി.

കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് 12 വയസുകാരി; കൊലപാതകത്തിന് കാരണം സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്