ദില്ലിയിൽ ഏഴ് മാസം വൈകി നടക്കുന്ന മേയർ തെരഞ്ഞെടുപ്പ് കോൺഗ്രസ് അംഗങ്ങൾ ബഹിഷ്‌കരിച്ചു

ദില്ലി: ദില്ലി മുനിസിപ്പൽ കോർപറേഷൻ മേയര്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോൾ ഏഴ് മാസം വൈകി നടക്കുന്നത്. ഇത്തവണ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് മേയര്‍ പദവി. ഇനി നാലു മാസമേ പുതിയ മേയർക്ക് കാലാവധി ബാക്കിയുള്ളൂ. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍ക്ക് ഒരു വർഷത്തെ കാലാവധി പൂര്‍ത്തിയാക്കാൻ അനുവദിക്കണം എന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് ഇന്ന് നടക്കുന്ന മേയർ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച് വാക്ക് ഔട്ട് നടത്തിയത്.

YouTube video player