ഏറ്റുമാനൂരിൽ പോക്സോ കേസിൽ പ്രതിയായ സംഗീത അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ

By Web TeamFirst Published Feb 20, 2020, 10:24 AM IST
Highlights

സ്കൂളിലെ സൂപ്രണ്ടും കൗൺസിലറും ഡ്രൈവറും ചേർന്നു നടത്തിയ ഗൂഡാലോചനയെ തുടർന്നാണ് പോക്സോ കേസിൽ കുടുക്കിയതെന്ന്  ആത്മഹത്യാ കുറിപ്പിൽ പറയുന്നു

കോട്ടയം: പോക്സോ കേസിൽ പ്രതിയായ ഏറ്റുമാനൂർ സര്‍ക്കാര്‍ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സംഗീതാധ്യാപകൻ നരേന്ദ്രബാബുവിനെ വീടിനു സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.  സ്കൂളിലെ സൂപ്രണ്ടും കൗൺസിലറും ഡ്രൈവറും ചേർന്നു നടത്തിയ ഗൂഡാലോചനയെ തുടർന്നാണ് പോക്സോ കേസിൽ കുടുക്കിയതെന്ന്  ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മൃതദേഹത്തിനു സമീപത്തുനിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. നരേന്ദ്രബാബുവിന് 44 വയസുണ്ട്. 

16 വിദ്യാര്‍ത്ഥികളാണ് സംഗീത അധ്യാപകൻ നരേന്ദ്രബാബുവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ലൈംഗിക ചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയായിരുന്നു . കൗൺസിലര്‍ പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും വിവരം അറിയിച്ചെങ്കിലും അവര്‍ പൊലീസിനോട് പരാതിപ്പെടാൻ തയ്യാറായിരുന്നില്ല .

രക്ഷിതാക്കളും കളക്ടറും നല്‍കിയ പരാതിയിലാണ് നരേന്ദ്ര ബാബുവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രധാന അധ്യാപകനെതിരെയും സൂപ്രണ്ടിനെതിരെയും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് 95 വിദ്യാര്‍ത്ഥിനികള്‍ പഠിപ്പ് അവസാനിപ്പിച്ച് സ്കൂള്‍ വിട്ട്പോയിരുന്നു. സമാന പരാതി മുമ്പും ഉണ്ടായിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു. 

തുടര്‍ന്ന് വായിക്കാം: അധ്യാപകന്‍റെ പീഡനക്കേനക്കേസ് അട്ടിമറിച്ച് പൊലീസ്; പരാതി ഒതുക്കിയവര്‍ക്കെതിരെ കേസില്ല, രക്ഷിതാക്കള്‍...

 

click me!