പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ, വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Published : Jun 22, 2026, 11:53 PM IST
Muslim League on PM Shri

Synopsis

പിഎം ശ്രീ പദ്ധതിയിൽ ആശങ്കയറിയിച്ച് മുസ്ലീം ലീഗ് എംഎൽഎമാർ. ലീഗിൻ്റെ നിയമസഭാ കക്ഷി യോഗത്തിലാണ് എംഎൽഎമാർ ആശങ്കയറിയിച്ചത്. അതേസമയം പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ യോഗത്തിൽ അറിയിച്ചു. 

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. മുസ്ലീം ലീഗിൻ്റെ നിയമസഭാ കക്ഷി യോഗത്തിലാണ് ഷംസുദ്ദീൻ്റെ പ്രതികരണം. പദ്ധതിയുമായി ബന്ധപ്പെട്ട് ലീഗ് എംഎൽഎമാർ യോഗത്തിൽ ആശങ്കയറിയിച്ചു. പദ്ധതി നടത്തിപ്പിൽ നല്ല ജാഗ്രത വേണമെന്ന് യോഗത്തിൽ പൊതു അഭിപ്രായം ഉയർന്നു. മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം മറ്റന്നാൾ ചേരും. യോഗത്തിന് ശേഷം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കും. പി എം ശ്രീയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നതിനിടെ ആണ് ഭരണപക്ഷത്തെ എംഎൽഎമാർക്കിടയിലും ആശങ്ക തുടരുന്നത്.

അതിനിടെ, പി എം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ യുവജന സംഘടനകളായ എഐഎസ്എഫും എഐവൈഎഫും നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേരത്തെ പിണറായി സർക്കാരിൻ്റെ കാലത്ത് പി എം ശ്രീ പദ്ധതിക്കെതിരെ സിപിഐ നിലപാടെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും, കൂടെ പിൻവലിച്ച നോട്ടുകളും; ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്
'ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ല'; വീര്യം കുറഞ്ഞ മദ്യത്തിൽ വിമർശനവുമായി ജിന്‍റോ ജോണ്‍