മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എന്തായി? വഖഫ് വിഷയത്തില്‍ സമസ്തക്കെതിരെ വിമര്‍ശനവുമായി ലീഗ്

Published : Mar 15, 2022, 02:20 PM IST
മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എന്തായി? വഖഫ് വിഷയത്തില്‍ സമസ്തക്കെതിരെ വിമര്‍ശനവുമായി ലീഗ്

Synopsis

മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് ലീഗ് മുന്നറിയിപ്പ് നൽകിയതാണ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നും സലാം പറഞ്ഞു.

മലപ്പുറം: വഖഫ് വിവാദത്തില്‍ (Waqf Controversy)  സമസ്തയോട് (Samastha) ചോദ്യവുമായി ലീഗ് (Muslim League). വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എന്തായെന്നാണ് പിഎംഎ സലാമിന്‍റെ ചോദ്യം. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് ലീഗ് മുന്നറിയിപ്പ് നൽകിയതാണ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നും സലാം പറഞ്ഞു. മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണ്. ഭേദഗതി പിൻവലിക്കും വരെ ലീഗ് സമരം നടത്തുമെന്നും സലാം വ്യക്തമാക്കി. ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകള്‍ തേടുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുമായി  നടത്തിയ ചർച്ചക്ക് ശേഷം സംയുക്ത പ്രക്ഷോഭത്തിൽ നിന്ന് സമസ്ത പിൻവാങ്ങിയതോടെ പ്രക്ഷോഭം ലീഗ് വേണ്ടെന്ന് വച്ചിരുന്നു. 

വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചർച്ച നടത്തിയ ശേഷമേ നടപ്പാക്കുവെന്നാണ് സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ്. വഖഫ് ബോർഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ ഇന്ന് നിയമസഭയിൽ  വ്യക്തമാക്കി. സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തോടെ വഖഫ് നിയമന വിഷയം വീണ്ടും സജീവമാക്കാനാണ് ലീഗിന്‍റെ തീരുമാനം.

PREV
Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു