അഴീക്കോട്ട് കെഎം ഷാജിയുടെ പരാജയത്തിൽ കുറ്റം കോൺഗ്രസിന്, മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി അവലോകന റിപ്പോർട്ട്

By Web TeamFirst Published Sep 15, 2021, 5:18 PM IST
Highlights

കോൺഗ്രസ് കേന്ദ്രങ്ങളിൽ ലീഗ് സ്ഥാനാർത്ഥി കെഎം ഷാജിക്ക് വല്ലാതെ വോട്ട് കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് സംഘടനാ തലത്തിലെ വീഴ്ച്ച പരാജയത്തിന് കാരണമായതായും റിപ്പോർട്ടിൽ പറയുന്നു. 

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലുണ്ടായ തോൽവിയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ്. ലീഗിന്റെ മണ്ഡലം കമ്മറ്റിയുടെ അവലോകന റിപ്പോർട്ടിലാണ് കോൺഗ്രസിനെതിരായ പരാമർശങ്ങൾ.  കോൺഗ്രസ് കേന്ദ്രങ്ങളിൽ  ലീഗ് സ്ഥാനാർത്ഥി കെഎം ഷാജിക്ക് വല്ലാതെ വോട്ട് കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് സംഘടനാ തലത്തിലെ വീഴ്ച്ച പരാജയത്തിന് കാരണമായതായും റിപ്പോർട്ടിൽ പറയുന്നു. 

കെഎം ഷാജിക്കെതിരായ ആരോപണങ്ങൾ പ്രതിരോധിക്കാൻ ലീഗ് നേതൃത്വത്തിന് ആയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ലീഗിന്റെ സംസ്ഥാന കമ്മറ്റിയിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് ലഭിച്ചില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനശ്ചിതത്വം അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. നേതാക്കളുടെ അധികാര മോഹം പ്രവർത്തകരിൽ മടുപ്പ് ഉണ്ടാക്കിയെന്നും രണ്ടാം വട്ടം എംഎൽഎ ആയപ്പോൾ വികസന കാര്യങ്ങൾ ഷാജി ശ്രദ്ധിക്കാഞ്ഞതും തിരിച്ചടിയായെന്നും വിമർശനം ഉയർന്നിട്ടുണ്ട്. 
'ലീഗിൻ്റേത് താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനം', നടക്കുന്നത് ആണുങ്ങളുടെ ആൾക്കൂട്ടാക്രമണമെന്നും എ എ റഹീം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!