മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് ; തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്തും

Published : Dec 23, 2020, 07:14 AM IST
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് ; തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്തും

Synopsis

വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ നീക്കു പോക്ക് പാർട്ടിയുടെ മതേതര മുഖം നഷ്ട്ടപെടുത്തിയെന്ന വിലയിരുത്തൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ഇക്കാര്യം യോഗത്തിൽ ചർച്ചയാവും.

മലപ്പുറത്ത്: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്തുലും നിയമസഭാ തെരെഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ആലോചനയും യോഗത്തിലുണ്ടാവും. മുസ്ലീം ലീഗിന്‍റെ ശക്തികേന്ദ്രങ്ങൾ ഇളക്കമില്ലാതെ നിർത്താനായെങ്കിലും യുഡിഎഫിന് സംസ്ഥാന തലത്തിലുണ്ടായ തിരിച്ചടി ലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 

വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ നീക്കു പോക്ക് പാർട്ടിയുടെ മതേതര മുഖം നഷ്ട്ടപെടുത്തിയെന്ന വിലയിരുത്തൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ഇക്കാര്യം യോഗത്തിൽ ചർച്ചയാവും. മലപ്പുറം ലീഗ് ഹൗസിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും യുഡിഎഫിൽ നിന്ന് അകന്നു നിൽക്കുന്ന വിഭാഗത്തെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാനുള്ള നീക്കങ്ങളും യോഗം ചർച്ച ചെയ്യും.നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ അനുകൂല വോട്ടുകൾ ചേർക്കുന്നതിനുള്ള നീക്കങ്ങളും യോഗത്തിലുണ്ടാവും.

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും