'ജനസംഖ്യ നോക്കി എല്ലാ ജില്ലകളും പുനക്രമീകരിക്കണം'; മലപ്പുറത്ത് മൂന്ന് ജില്ല വരെ ആക്കേണ്ട സ്ഥിതിയെന്ന് പി എം എ സലാം

Published : Aug 24, 2026, 11:56 AM IST
pma salam

Synopsis

മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു.

കോഴിക്കോട്: സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു.

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾക്കായുള്ള ആവശ്യത്തിന് കൂടുതൽ പ്രതീക്ഷയേറുകയാണ്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളെ വിഭജിച്ച് നെയ്യാറ്റിൻകര, മൂവാറ്റുപുഴ, തിരൂർ എന്നിങ്ങനെയാണ് ചർച്ച. പുതിയ ജില്ലാ - താലൂക്കുകൾ എന്നിവയെക്കുറിച്ച് പഠിക്കാൻ സമിതിയുണ്ടാകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപുറകേയാണ് അതിർത്തി പുനർനിർണയിക്കാൻ കമ്മീഷനെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥരെ കാണാതായിട്ട് 14 ദിവസം; തെരച്ചിൽ വൈകുന്നു, ഉദ്യോ​ഗസ്ഥർ ഉഴപ്പുകയാണെന്ന ആരോപണവുമായി കുടുംബം
നിയമം ലംഘിച്ച് വീട്ടിലെത്തി, കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് അറസ്റ്റിൽ; സംഭവം കോഴിക്കോട്