
ആലപ്പുഴ: സമസ്ത (Samastha) അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് (Jifri Muthukkoya Thangal) എതിരായ വധ ഭീഷണിയിൽ കുറ്റവാളികളെ സർക്കാർ പിടികൂടണമെന്ന് മുസ്ലിം ലീഗ് (Muslim League) സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം (PMA Salam) . ഭീഷണിക്ക് പിന്നിൽ ലീഗുകാർ ആണെങ്കിൽ അവർ സംഘടനയിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ പൊലീസിനെക്കൊണ്ട് അന്വേഷിച്ച് നടപടി എടുപ്പിക്കണം. കള്ളൻ കപ്പലിൽ തന്നെ ആണെന്ന് അന്വേഷണം നടത്തുമ്പോൾ ബോധ്യമാകും എന്നും പിഎംഎ സലാം പറഞ്ഞു.
വഖഫ് വിഷയത്തിൽ സമസ്ത സർക്കാരിന് ഒപ്പം അല്ല. ചർച്ച നടത്തി എന്ന പ്രതീതി സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്തത്. വഖഫ് നിയമനത്തിൽ മുസ്ലീം ലീഗിന്റെ ശക്തമായ സമരം വരുന്നുണ്ട്. ജനുവരി മൂന്നിന് അടുത്ത ഘട്ട സമരം പ്രഖ്യാപിക്കും. കെ റെയിൽ പദ്ധതിയുടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യം ആക്കി വെച്ചിരിക്കുകയാണ്. പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല. അഴിമതി ആണ് പദ്ധതിക്ക് പിന്നിലുള്ളത്.
കെ റെയിൽ പദ്ധതി നടപ്പാക്കാൻ എന്തിനാണ് ഇത്ര തിടുക്കം. പദ്ധതി വൻ നഷ്ടം ആണ്. മുസ്ലീം ലീഗ് വികസനത്തിന് എതിരല്ലെന്നും പിഎംഎ സലാം പറഞ്ഞു. വൈസ് ചാൻസിലർ നിയമന വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചുള്ള ലീഗ് നിലപാടാണ് പിഎംഎ സലാം വ്യക്തമാക്കിയത്. ചാൻസലിറായ ഗവർണർ പറഞ്ഞത് ഗൗരവം ഉള്ള കാര്യമാണ്. സർവകലാശാലകളിൽ മുഴുവൻ രാഷ്ട്രീയ ഇടപെടൽ ഉണ്ട്. എല്ലാം സ്വജനപക്ഷപാതമാണ്. സർക്കാർ ഭരണ പ്രതിസന്ധി ഉണ്ടാക്കരുത് എന്നും പിഎംഎ സലാം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam