കേസ് നിലനിൽക്കുന്നതിനാൽ സർക്കാരിന് കേരള ബാങ്ക് യാഥാർത്ഥ്യമാക്കാനാവില്ല; മുസ്ലീം ലീ​ഗ്

Published : Oct 10, 2019, 11:46 AM ISTUpdated : Oct 10, 2019, 12:06 PM IST
കേസ് നിലനിൽക്കുന്നതിനാൽ സർക്കാരിന് കേരള ബാങ്ക് യാഥാർത്ഥ്യമാക്കാനാവില്ല; മുസ്ലീം ലീ​ഗ്

Synopsis

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തീരുമാനത്തിൽ ഉറച്ച് നിൽക്കുമെന്നും നവംബർ ഒന്നിന് കേരള ബാങ്ക് യാഥാർത്ഥ്യമാകില്ലെന്നും മുസ്ലീം ലീ​ഗ് നേതാവ് യുഎ ലത്തീഫ് പറഞ്ഞു. 

മലപ്പുറം: ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സർക്കാരിന് നിയമപ്രകാരം കേരള ബാങ്ക് യാഥാർത്ഥ്യമാക്കാനാവില്ലെന്ന് മുസ്ലീം ലീ​ഗ്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തീരുമാനത്തിൽ ഉറച്ച് നിൽക്കുമെന്നും നവംബർ ഒന്നിന് കേരള ബാങ്ക് യാഥാർത്ഥ്യമാകില്ലെന്നും മുസ്ലീം ലീ​ഗ് നേതാവ് യുഎ ലത്തീഫ് പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രതികരണവുമായി മുസ്ലീം ലീ​ഗ് രം​ഗത്തെത്തിയിരിക്കുന്നത്.

ഇന്നലെയാണ് കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നായിരുന്നു കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പ സര്‍ക്കാര്‍ കടന്നത്. ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ക്കുകയായിരുന്നു. ഇതോടെ ബാങ്ക് രൂപീകരണം പ്രതിസന്ധിയിൽ ആയി.

ഒടുവില്‍  പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്. ഈ നടപടി ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് കളമൊരുങ്ങുന്നത്. ഇതോടെ വരുന്ന കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന്‍റെ സ്വന്തം ബാങ്കായി കേരള ബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.

Read More: കേരള ബാങ്കിന് ആര്‍ബിഐയുടെ അംഗീകാരം: കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനമാരംഭിക്കും

അതേസമയം, പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകള്‍ കേരളാ ബാങ്കില്‍ ലയിപ്പിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹൈക്കോടതിയിലെ കേസുകളുടെ തീര്‍പ്പിനനുസരിച്ച് ലയനം പൂര്‍ത്തിയാക്കുമെന്നും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പാണ് ബാങ്ക് വൈകാന്‍ കാരണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

Read Also: 'കേരളാ ബാങ്കില്‍ 13 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കും': കടകംപളളി സുരേന്ദ്രന്‍

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തിന് സ്വന്തം ബാങ്ക്  രൂപീകരിക്കുമെന്ന വാഗ്ദാനമാണ് നടപ്പാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയുണ്ടായി.

Read More: 'വാക്ക് പാലിക്കും സര്‍ക്കാര്‍'; കേരള ബാങ്കിന് അനുമതി ലഭിച്ചതിലെ സന്തോഷം പങ്കിട്ട് മുഖ്യമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; സ്വാ​ഗതം ചെയ്ത് സിപിഎം
സംഭവം പുലർച്ചെ രണ്ട് മണിയോടെ; സിപിഎം നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു