
കൊച്ചി: സമരം ചെയ്ത ജീവനക്കാർക്കെതിരെ മുത്തൂറ്റ് ഫിനാൻസ് നടപടി സ്വീകരിച്ചു. സിഐടിയു അംഗങ്ങളായ എട്ട് ജീവനക്കാരെ കമ്പനി സസ്പെന്‍ഡ് ചെയ്തു.
ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിനാണ് നടപടിയെന്ന് മുത്തൂറ്റ് മാനേജ്മെൻറ് വ്യക്തമാക്കി. ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തുന്ന ജീവനക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കരുതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്. ഇത് ലംഘിച്ച് സിഐടിയു അനുഭാവികളായ ചില ജീവനക്കാര്‍ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഇക്കാരണത്താല്‍ എട്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയാണെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam