കൃഷ്ണഗിരി മുത്തൂറ്റ് കൊള്ള: നാല് പേര്‍ പിടിയിൽ, മോഷണ മുതലും ആയുധങ്ങളും പിടിച്ചെടുത്തു

Published : Jan 23, 2021, 09:15 AM ISTUpdated : Jan 23, 2021, 09:33 AM IST
കൃഷ്ണഗിരി മുത്തൂറ്റ് കൊള്ള: നാല് പേര്‍ പിടിയിൽ, മോഷണ മുതലും ആയുധങ്ങളും പിടിച്ചെടുത്തു

Synopsis

മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് മുത്തൂറ്റ് ശാഖയിൽ എത്തി തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചു. 

ബെംഗലൂരു:തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ മുത്തൂറ്റ് ശാഖയിൽ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയിൽ . ഹൈദ്രാബാദിൽ നിന്നാണ് സംഘം പിടിയിലായതെന്നാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് മുത്തൂറ്റ് ശാഖയിൽ എത്തി തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു. 

പ്രതികളെ പിടിച്ച അന്വേഷണ സംഘം മോഷണ മുതലും കണ്ടെടുത്തയാണ് വിവരം.  ആയുധങ്ങളും പിടിച്ചെടുത്തെന്നു പൊലീസ്  അറിയിച്ചു. 3 മണിക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികളെ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. 

മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഊര്‍ജ്ജിത അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിൽ നടന്നിരുന്നത്. പ്രതികൾ സംസ്ഥാന അതിര്‍ത്തി കടന്നതായുള്ള വിവരം അന്വേഷണ സംഘത്തിന് നേരത്തെ തന്നെ കിട്ടിയിരുന്നു എന്നാണ് വിവരം. 

 

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി