ഓഫീസ് തുറന്ന് പ്രവർത്തിച്ചതിന് സിഐടിയു പ്രവർത്തകർ മർദ്ദിച്ചെന്ന് മുത്തൂറ്റ് ജീവനക്കാരുടെ പരാതി

Published : Aug 29, 2019, 10:15 PM IST
ഓഫീസ് തുറന്ന് പ്രവർത്തിച്ചതിന് സിഐടിയു പ്രവർത്തകർ മർദ്ദിച്ചെന്ന് മുത്തൂറ്റ് ജീവനക്കാരുടെ പരാതി

Synopsis

ജോലി കഴിഞ്ഞ് വൈകിട്ട് പോകാൻ ഇറങ്ങിയപ്പോഴാണ് സംഘം ചേർന്ന് മർദ്ദിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. പരിക്കേറ്റ അഞ്ച് ജീവനക്കാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ആലപ്പുഴ: സ്വകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിലെ ജീവക്കാരെ മർദ്ദിച്ചതായി പരാതി. ആലപ്പുഴ റീജിയണൽ ഓഫീസ് തുറന്ന് പ്രവർത്തിപ്പിച്ച ജീവനക്കാരെ സിഐടിയു, ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തില്‍ റീജിയണൽ മാനേജർ അടക്കമുള്ളവർക്ക് പരിക്കേറ്റിടുണ്ട്.

ജോലി കഴിഞ്ഞ് വൈകിട്ട് പോകാൻ ഇറങ്ങിയപ്പോഴാണ് പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. പരിക്കേറ്റ അഞ്ച് ജീവനക്കാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം, ജീവനക്കാരുടെ പരാതിയിൽ കേസ് എടുക്കുമെന്ന് ആലപ്പുഴ സൗത്ത് പൊലീസ് അറിയിച്ചു.

സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം തുടങ്ങിയതോടെ വിവിധ ജില്ലകളിൽ പ്രവർത്തനം അവസാനിപ്പിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തീരുമാനിച്ചിരുന്നു. സമരത്തെ തുടർന്ന് പ്രവർത്തനം നിലച്ച ശാഖകൾ സെപ്റ്റംബർ രണ്ടിനകം തുറക്കാൻ ആയില്ലെങ്കിൽ അവ അടച്ചുപൂട്ടാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി