പുലിക്കളിയെ അപമാനിച്ച വി കെ ശ്രീരാമൻ തൃശൂരിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം: ബിജെപി

Published : Aug 20, 2026, 12:11 PM IST
v k sreeraman

Synopsis

തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തെ അപമാനിച്ചെന്നും ശ്രീരാമൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

തൃശൂർ: പുലിക്കളിയെക്കുറിച്ചുള്ള നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍റെ പരാമർശം അപലപനീയമാണെന്ന് ബിജെപി. പ്രസ്താവന പിൻവലിച്ച് അദ്ദേഹം തൃശൂർ ജനതയോട് മാപ്പ് പറയണമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. തലമുറകളായി തൃശൂരിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമായ പുലിക്കളി വെറുമൊരു വിനോദമല്ല. ആയിരക്കണക്കിന് കലാകാരന്മാരുടെയും സംഘാടകരുടെയും അധ്വാനവും തൃശൂർ ജനതയുടെ ആവേശവും ചേർന്നുനിൽക്കുന്ന നാടിന്‍റെ അഭിമാനമാണ്. അത്തരമൊരു ജനകീയ കലാരൂപത്തെയും അതിനായി പ്രവർത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.

പുലിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനും കേന്ദ്രസർക്കാർ പോലും മുന്നോട്ടുവരുന്ന ഈ ഘട്ടത്തിൽ, അതിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഗൗരവമായി കാണേണ്ടതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു . ശ്രീരാമന്‍റെ പ്രസ്താവനയ്ക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢലക്ഷ്യമോ ആസൂത്രിത നീക്കമോ ഉണ്ടോയെന്ന കാര്യവും പരിശോധിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു നാടിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും കലാകാരന്മാരെയും അവഹേളിക്കാനുള്ള അവകാശം ആർക്കുമില്ല. വി കെ ശ്രീരാമൻ തന്‍റെ പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ഇത്തരം അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും തൃശൂരിന്‍റെ സാംസ്കാരിക പൈതൃകത്തെ അപമാനിക്കുന്ന നിലപാടുകൾക്ക് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും ജസ്റ്റിൻ ജേക്കബ് പറഞ്ഞു. പുലിക്കളി തൃശൂരിന്‍റെ അഭിമാനമാണ്. ആ അഭിമാനത്തെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് വ്യക്തമാക്കി.

ശ്രീരാമൻ പുലിക്കളിയെ കുറിച്ച് പറഞ്ഞത്....

"പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇത് കോടതിയാണ്, വില്ലേജ് ഓഫീസ് അല്ല'; എസ് ശ്രീജിത്തിനെതിരായ ഹർജിയിൽ ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വിമർശനം
മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരന് ക്രൂരമർദനം: കേസെടുത്ത് കൊടുവള്ളി പൊലീസ്, പിതൃസഹോദരനും ഭാര്യയ്ക്കുമെതിരെ കേസ്