
വയനാട്: മുട്ടില്‍ മരം മുറി കേസിൻ്റെ മാനം മാറുന്നു. മരം മുറി കേസിൽ റവന്യൂ - വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് വനം വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ - വിജിലൻസ് മേധാവിയുമായ ഗംഗാ സിംഗിനെ ചുമതലപ്പെടുത്തി. മരം മുറി കേസ് മാധ്യമങ്ങളിൽ ചർച്ചയായതോടെ ഇന്നലെ വനം മന്ത്രി എ.കെ.ശശീന്ദ്രന് സെക്രട്ടറി നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വനം, റവന്യൂ വകുപ്പുകൾക്ക് കാര്യമായ വീഴ്ച പറ്റിയെന്നാണ് പറയുന്നത്.
ഒക്ടോബറിൽ വന്ന വിവാദ ഉത്തരവ് കൃത്യമായി നടപ്പായോ എന്ന നിരീക്ഷിക്കുന്നതിലും വിവരങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് റവന്യൂ വകുപ്പാണെങ്കിലും ഇക്കാര്യം പരിശോധിക്കാനുള്ള ഉത്തരവാദിത്തം വനം വകുപ്പിനുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
മുട്ടില്‍ മരം മുറി കേസിലെ പ്രധാന പ്രതി റോജി അഗസ്റ്റിന് മുൻ സർക്കാരിലെ മന്ത്രിമാരുമായി ബന്ധമുണ്ടെന്ന ആരോപണവുമായി സുഹൃത്ത് ബെന്നി നേരത്തെ രംഗത്ത് എത്തിയിരുന്നു. മന്ത്രിമാരുമായുള്ള ബന്ധത്തെ കുറിച്ച് പലതവണ റോജി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഏതോക്കെ മന്ത്രിമാരെയാണ് ഉദ്ദേശിച്ചതെന്ന് അറിയില്ലെന്നും ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുട്ടില്‍ ഈട്ടിമരം കോള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്ററിന് മുന്‍ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടെന്നാണ് സുഹൃത്ത് ബെന്നി പറയുന്നത്. പട്ടയഭൂമിയിലെ സംരക്ഷിത മരവുമായി ബന്ധപ്പെട്ട് സര്‍ക്കാര‍് പുറപ്പെടുവിച്ച ഉത്തരവുകള്‍ കൊള്ളയെ സഹായിക്കാനെന്ന് പ്രതിപക്ഷ ആരോപണം കൂടുതല്‍ ബലപെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍.
മന്ത്രിമാര്‍ക്കൊപ്പം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി റോജി ബന്ധപ്പെട്ടിരുന്നുവെന്നും മരകച്ചവടക്കാരന്‍ കൂടിയായ ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരം മുറിയിലെ നിയമലംഘനം ചൂണ്ടികാട്ടിയതോടെയാണ് റോജി ബെന്നിയുമായി പിരിയുന്നത്. അന്നുമുതല്‍ ഭീക്ഷമിപെടുത്തുന്നുണ്ടെന്നും ബെന്നി പറഞ്ഞു. ഓരോ വെളിപ്പെടുത്തലുകളും ദുരൂഹത കൂടതുതല്‍ കൂടുതല് വര്‍ദ്ധിപ്പിക്കുകയാണ് റവന്യു വനംവകുപ്പിലെ ഇടപാടുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം മാത്രമാണ് ഏക പോംവഴി.
മുട്ടില്‍ ഈട്ടിമരം കോള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്ററിന് മുന്‍ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടെന്നാണ് സുഹൃത്ത് ബെന്നി പറയുന്നത്. പട്ടയഭൂമിയിലെ സംരക്ഷിത മരവുമായി ബന്ധപ്പെട്ട് സര്‍ക്കാർ പുറപ്പെടുവിച്ച ഉത്തരവുകള്‍ കൊള്ളയെ സഹായിക്കാനെന്ന് പ്രതിപക്ഷ ആരോപണം കൂടുതല്‍ ബലപെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍.