മുട്ടിൽ മരംമുറി കേസ്; പ്രതികളെ 4 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

By Web TeamFirst Published Aug 3, 2021, 12:14 PM IST
Highlights

ബത്തേരി, ഒന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം അഞ്ച് ദിവസത്തെ കസ്റ്റഡി ചോദിച്ചെങ്കിലും നാല് ദിവസം അനുവദിക്കുകയായിരുന്നു.

കസ്റ്റഡിയിൽ വിട്ടുകിട്ടിയ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. വിവാദ ഉത്തരവിന്‍റെ മറവിൽ മരം മുറി നടന്ന പ്രദേശങ്ങളിൽ പ്രതികളെ അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. ക്രൈംബ്രാഞ്ച് നടപടികൾക്ക് ശേഷം വനം വകുപ്പും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!