മൂവാറ്റുപുഴ പോക്സോ കേസ്; മാത്യു കുഴൽനാടനെതിരെ നിലപാട് കടുപ്പിച്ച് ഡിവൈഎഫ്ഐ

By Web TeamFirst Published Jul 7, 2021, 11:53 AM IST
Highlights

മാത്യു പ്രതിയെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. നവോത്ഥാന നായകരെ കൂട്ടുപിടിച്ച് പോക്സോ പ്രതിയെ മാത്യു സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തൃശ്ശൂർ: മൂവാറ്റുപുഴ പോക്സോ കേസിൽ മാത്യു കുഴൽനാടനെതിരെ നിലപാട് കടുപ്പിച്ച് ഡിവൈഎഫ്ഐ. മാത്യു പ്രതിയെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. നവോത്ഥാന നായകരെ കൂട്ടുപിടിച്ച് പോക്സോ പ്രതിയെ മാത്യു സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മാത്യുവിന് സ്ഥലജല ഭ്രമമാണ്. ഷാൻ മുഹമ്മദിനെ പുറത്താക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകണം. ഷാൻ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്നും റഹീം പറഞ്ഞു.  കേസിൽ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനു വേണ്ടി മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരായി എന്നാണ് ഡിവൈഎഫ്ഐ യുടെ ആരോപണം. കേസ് ഏറ്റെടുത്ത ഒപ്പിട്ട രേഖകളും ഡിവൈഎഫ്ഐ പുറത്തുവിട്ടു.  ഒളിവിലായ പ്രതിക്ക് ഇപ്പോഴും എംഎൽഎ പിന്തുണ നൽകുന്നുവെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!