ചില നേതാക്കൾ സമ്പത്തിനും വ്യക്തിപരമായ ധനസമാഹരണത്തിനും പിന്നാലെ, എറണാകുളം ജില്ലാസമ്മേളനത്തിൽ എം വി ഗോവിന്ദന്‍

Published : Jan 26, 2025, 08:36 AM ISTUpdated : Jan 26, 2025, 08:41 AM IST
ചില നേതാക്കൾ സമ്പത്തിനും വ്യക്തിപരമായ ധനസമാഹരണത്തിനും പിന്നാലെ, എറണാകുളം ജില്ലാസമ്മേളനത്തിൽ എം വി ഗോവിന്ദന്‍

Synopsis

ജില്ലയിൽ വർഗബഹുജന സംഘടനകളിൽ അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിലെ  വോട്ടു വിഹിതത്തിൽ അത് കാണാനില്ലെന്നും വിമര്‍ശനം

എറണാകുളം:

എറണാകുളം: എറണാകുളം ജില്ലയിലെ ചില നേതാക്കൾ  സമ്പത്തിനും, വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെയാണെന്ന് സി.പി.എം. എറണാകുളം ജില്ലാ സമ്മേളനത്തിൽ ആണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ  കുറ്റപ്പെടുത്തൽ . ഇത് ശരിയല്ലെന്നും മാറ്റം ആവശ്യമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. റിപ്പോർട്ട് അവതരണത്തിന് മുൻപു സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനു ഇടയിൽ ആണ് പരാമർശം.

ജില്ലയിൽ വർഗബഹുജന സംഘടനകളിൽ അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിലെ  വോട്ടു വിഹിതത്തിൽ അത് കാണാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചർച്ച ഇന്നും തുടരും. ഇന്നലെ റിപ്പോർട്ട് അവതരണത്തിന് ശേഷം ഗ്രൂപ്പ് ചർച്ച തുടങ്ങി 40മിനിറ്റ് നീണ്ടു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയവും, സ്ഥാനാർഥി നിർണയത്തിലെ അപാകതയും റിപ്പോർട്ടിൽ പരാമർശിച്ചു.

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം