
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് മുഖ്യമന്ത്രി ആർ.എസ്.എസുമായി ഉണ്ടാക്കിയ അന്തർധാരയുടെയും ഡീലിന്റെയും ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കാൻ പാടില്ലെന്നതാണ് പാർട്ടിയുടെ വ്യക്തമായ നിലപാടെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വന്ദേമാതരത്തിന്റെ ആദ്യ വരികൾക്ക് ശേഷമുള്ള ബാക്കി ഭാഗങ്ങൾ ഹിന്ദു മതാധിഷ്ഠിത പാട്ടാണെന്നും, അതിനാൽ അത് മുഴുവനായി ആലപിക്കുന്നത് രാജ്യത്തിന്റെ മതേതരത്വത്തിന് നിരക്കുന്നതല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. കോൺഗ്രസ് ആസ്ഥാനത്തും ഓണാഘോഷ സമാപന ചടങ്ങിലും ഇത് പൂർണമായി പാടിയതിനെതിരെ ജനങ്ങൾ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam