ശബരിമല യുവതി പ്രവേശനത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എംവി ഗോവിന്ദൻ; 'ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും'

Published : Mar 13, 2026, 03:31 PM ISTUpdated : Mar 13, 2026, 03:37 PM IST
MV GOVINDAN

Synopsis

ശബരിമല യുവതി പ്രവേശനത്തിൽ ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിക്കുമെന്ന് എംവി ഗോവിന്ദൻ. നിയമപമായ കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി എടുക്കുമെന്നും എംവി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. നിയമപമായ കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി എടുക്കും. വിശ്വാസികളുടെ വിശ്വാസം എക്കാലത്തും സംരക്ഷിച്ചിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആരാധനാലയങ്ങൾ, വൃദ്ധസദനങ്ങൾ സ്കൂളുകൾ എന്നിവിടങ്ങളിൽ ഭക്ഷണം ഉറപ്പുവരുത്തണമെന്നും ഇത് പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ശ്മശാനങ്ങളിലും ബദൽ സംവിധാനം ഉറപ്പാക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാചകവാതക ക്ഷാമത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു എംവി ​ഗോവിന്ദൻ്റെ പ്രതികരണം.

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. മുൻ നിലപാടിൽ സുപ്രീംകോടതിയിൽ സർക്കാർ തിരുത്തും.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് സര്‍ക്കാരിന്‍റെ മലക്കം മറിച്ചിൽ. 2018 സെപ്തംബർ എട്ടിനായിരുന്നു യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി. പുനപരിശോധന ഹർജികൾ വന്നപ്പോൾ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സർക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്. കോടതിയെ നാളെ നിലപാട് അറിയിക്കും.

അതിനിടെ, യുവതി പ്രവേശനത്തില്‍ ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. യുവതി പ്രവേശന വിധി നിലനിർത്തണമെന്നാണ് ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ്റെ വാദം. സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണിത്. ആർത്തവത്തിൻ്റെ പേരിൽ മാറ്റിനിർത്തിൽ അംഗീകരിക്കാനാകില്ല. ശബരിമലയെ ഒരു പ്രത്യേകവിഭാഗമായി കാണാനാകില്ല. പൊതുതാൽപര്യഹർജിയിലൂടെ മത ആചാരങ്ങളെ ചോദ്യം ചെയ്യാമെന്നും ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ വാദിക്കുന്നു. ശബരിമല കേസിലെ ഹർജിക്കാരാണ് സംഘടന. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജോലിഭാരമല്ല, ഭർത്താവിൻ്റെ പീഡനമാണ് ശരണ്യയുടെ മരണകാരണമെന്ന് പൊലീസ്; നെയ്യാർ അണക്കെട്ടിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി
10 വർഷമായിട്ടും ചന്ദ്രബോസിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല; നിഷാം നൽകേണ്ടത് 50 ലക്ഷം