
തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ കാണാതായ ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് നേമം സ്വദേശി ശരണ്യ റിസർവോയറിൽ ചാടിയത്. സ്ഥലം മാറ്റം ലഭിക്കാത്തിലുള്ള മനോവിഷമമാണ് കാരണമെന്നാണ് ഭർത്താവ് സിരിലിന്റെ മൊഴി. അതേസമയം, ശരണ്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും ഭർത്താവിനെതിരെ ശരണ്യ പൊലീസിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, ശരണ്യയുടെ മരണം ഭർത്താവിന്റെ പീഡനം മൂലമാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചു എത്തുന്ന ഭർത്താവ് നിരന്തരം മർദിക്കുമെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. ജോലി സമ്മർദ്ദം മൂലമാണ് മരിച്ചതെന്നാണ് ഇന്നലെ ഭർത്താവ് പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരം തമ്പാനൂർ ആർടിഒ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു ശരണ്യ. 11 മാസം മുമ്പാണ് ശരണ്യക്ക് സർക്കാർ ജോലി ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam