വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം; പരസ്യ സംവാദത്തിന് സിപിഎമ്മില്ലെന്ന് എം വി ഗോവിന്ദൻ

Published : Feb 05, 2026, 02:07 PM IST
govindhan, kunjikrishnan

Synopsis

വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണനുമായി സിപിഎം പരസ്യ സംവാദം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ: വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണനുമായി സിപിഎം പരസ്യ സംവാദം നടത്തില്ല. പുസ്തകത്തിലെ വിമർശനങ്ങൾക്ക്  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി നാളെ വാർത്താ സമ്മേളനം വിളിച്ച്  മറുപടി നൽകും. പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിൽ വെട്ടിപ്പുണ്ടായെന്ന ആരോപണം പ്രാദേശിക വിഷയം മാത്രമാണെന്നും അവിടെത്തന്നെ പരിഹരിക്കുമെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വം പറയുന്നത്. പാർട്ടിക്ക് അക്കാര്യത്തിൽ യാതൊരു ഉത്കണ്ഠയും ഇല്ല. ഓരോ ദിവസവും കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട കാര്യവുമില്ല. അതൊരു അടഞ്ഞ അധ്യായമാണ്. പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെ കുഞ്ഞികൃഷ്ണൻ പരസ്യ സംവാദത്തിന് ക്ഷണിച്ചെങ്കിലും സിപിഎം ഏറ്റുപിടിക്കില്ല. 

നേതൃത്വത്തെ അണികൾ തിരുത്തണമെന്ന പുസ്തകം പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നാളെ മറുപടി നൽകും. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ഉയർന്ന ആരോപണങ്ങളിൽ വരവ് ചെലവ് കണക്കുകളും പാർട്ടി അവതരിപ്പിച്ചേക്കും. അതേസമയം, ഇന്നലെ പയ്യന്നൂരിൽ പുസ്തക പ്രകാശനത്തിന് വലിയ ജനക്കൂട്ടം എത്തിയതിൽ പാർട്ടിക്കാർ ഇല്ലെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടി ശത്രുക്കൾ എത്തിയത് മൂലമാണ് പരിപാടിക്ക് ആളുകൂടിയതെന്നാണ് വാദം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ ഉത്തരവുണ്ടായിട്ടും ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞു, പൊലീസ് കേസെടുത്തു, മാനേജർ പറഞ്ഞിട്ടെന്ന് സെക്യൂരിറ്റി
ശരീരത്തില്‍ മർദനത്തിന്‍റെ പാടുകൾ, പോസ്റ്റ് മോർട്ടത്തിന് പിന്നാലെ തെളിഞ്ഞത് കൊലപാതകം, പാലക്കാട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു