
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിലെ വീഴ്ച സമ്മതിച്ച് സിപിഎം. പിഎം ശ്രീയിൽ വീഴ്ചയുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ചർച്ചയില്ലാതെ ഒപ്പിട്ടുവെന്നും അതിൽ വീഴ്ചയുണ്ടായെന്നും എംവി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.മന്ത്രിസഭയിലും ഇടതുമുന്നണിയിലും പൂർണമായ അർത്ഥത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നും അത് വീഴ്ചയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷവും ചില വിദഗ്ധരും അതിനെ വിമര്‍ശിച്ചുകണ്ടു. നവംബര്‍ ഒന്നിന് നടന്നത് പ്രഖ്യാപനം മാത്രമാണ്. വർഷങ്ങൾ നീണ്ട പ്രയത്നം അതിന് പിന്നിലുണ്ട്. വിഡി സതീശൻ പ്രതിപക്ഷ നേതാവാണ്. തദ്ദേശസ്ഥാപനങ്ങൾ എല്ലാം ഭരിക്കുന്നത് ഇടതുമുന്നണിയല്ല.യുഡിഎഫ് ഭരിക്കുന്ന സ്ഥാപനങ്ങൾ അടക്കം പദ്ധതിയുടെ ഭാഗമാണ്. നാലര വർഷം മിണ്ടാതിരുന്ന പ്രതിപക്ഷമാണ് ഇപ്പോൾ വിമർശനവുമായി ഇറങ്ങുന്നത്. എന്ത് കളവും പറയാൻ മടിയില്ലാത്ത പ്രതിപക്ഷ നേതാവും അതിനൊപ്പം നിൽക്കുന്ന ദരിദ്രരുമാണുള്ളത്. ഇനി ലക്ഷ്യം ദാരിദ്ര്യ ലഘൂകരണമാണ്. ക്ഷേമത്തിന്‍റെ തുടർച്ചയാണ് ആഗ്രഹിക്കുന്നത്. ക്ഷേമപെൻഷൻ കേന്ദ്രസർക്കാർ അനുഭാവ നിലപാടെടുത്താൽ 2500 ആക്കും. കേന്ദ്ര,ഉപരോധം നീക്കിയാൽ വേണമെങ്കിൽ 3000ഉം ആക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, പിഎം ശ്രീയിൽ മന്ത്രിസഭ ഉപസമിതി റിപ്പോർട്ടിന് ശേഷം ചർച്ച മതിയെന്ന് എൽഡിഎഫിൽ ധാരണയായി.മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വൈകാതെ വരുമെന്നും അതിൽ വിശദ ചർച്ച മുന്നണിയിൽ നടക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടനപത്രിക തയ്യാറാക്കാൻ എൽഡിഎഫിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി. എല്ലാ പാർട്ടികളിലെയും ഓരോ നേതാക്കന്മാരാണ് പ്രകടനപത്രിക തയ്യാറാക്കൽ കമ്മിറ്റിയിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എൽഡിഎഫ് വിലയിരുത്തി.15 ന് തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ പ്രകടനപത്രിക കമ്മിറ്റി ചേരുമെന്നും ടിപി രാമൃഷ്ണൻ പറഞ്ഞു.ഇതിനിടെ, എസ്എസ്എകെ ഫണ്ട് ഫണ്ട് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam