'വാർത്തകൾ ശുദ്ധ അസംബന്ധം'; സുരേഷ് ബാബുവിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതിയും ലഭിച്ചിട്ടില്ലെന്ന് എം.വി. ​ഗോവിന്ദൻ

Published : Oct 06, 2026, 03:05 PM IST
EN Suresh Babu

Synopsis

ചില വാർത്ത ശൃംഖലകൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തൊടുപുഴ: പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന് എതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ചില വാർത്ത ശൃംഖലകൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതിയും ലഭിച്ചിട്ടില്ല. എന്തുകൊണ്ട് നേതൃ മാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സർവകലാശാലയുടെ ഭൂമിയാണ് അളക്കുന്നതെന്നും എകെജി സെന്റർ ഇരിക്കുന്നത് നിയമപരമായ എല്ലാ രേഖകളും ഉള്ള ഭൂമിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ആൻ്റണി സർക്കാരാണ് നിയമപരമായി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് ഭൂമി അനുവദിച്ചത്. ഹൈക്കോടതിയിൽ ഇരിക്കുന്ന വിഷയം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആർ സുഗതന് ആശ്വാസം; കാപ്പ കരുതൽ തടങ്കൽ റദ്ദാക്കി ഹൈക്കോടതി, ഭാര്യ നൽകിയ ഹർജി അം​ഗീകരിച്ചു
'പ്രിയദർശിനി' കാരണം ദുരിതം', സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് 14ന്