'ജാഥക്കെതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല, ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല': എം വി ​ഗോവിന്ദൻ

Published : Mar 18, 2023, 08:39 PM ISTUpdated : Mar 18, 2023, 09:00 PM IST
'ജാഥക്കെതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല, ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല': എം വി ​ഗോവിന്ദൻ

Synopsis

ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല, അല്ലെങ്കിൽ അവർ വരുമോ എന്നും ​എം വി ​ഗോവിന്ദൻ ചോദിച്ചു. 

തിരുവനന്തപുരം: മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേരളം ദത്ത് എടുക്കുന്നത് അംബാനിയെയോ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെ ആണ്. കെ റെയിലിനെ സംഘം ചേർന്നു തകർക്കാൻ ശ്രമിച്ചു. ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല, അല്ലെങ്കിൽ അവർ വരുമോ എന്നും ​എം വി ​ഗോവിന്ദൻ ചോദിച്ചു. 

പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നു. രാഷ്ട്രീയം പറയാനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നത് ആർഎസ്എസ് അജണ്ട വച്ചാണ്. മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാനാണ് വികസന പ്രവർത്തനങ്ങളെയെല്ലാം യുഡിഎഫ് തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം കേരളത്തിൽ ഉണ്ടാകും. അതിന്റെ ഭാഗമാണ് വീട്ടമ്മമാർക്കുള്ള പെൻഷൻ. പെൻഷന്റെ പണമല്ല പ്രശ്നം, അംഗീകാരം ആണ്. വൈകാതെ അത് കേരളത്തിൽ നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇപ്പോൾ നടപ്പാവാത്തത്.

തിരുവനന്തപുരം ലോകോളേജിലെ സമരരീതിയോട് യോജിപ്പില്ല' എസ് എഫ് ഐയെ തള്ളി എം വി ഗോവിന്ദൻ

 

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി