ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്ന് ഗോവിന്ദൻ, പിണറായിയുടെ നയരേഖാ നിർദേശങ്ങൾക്ക് ചർച്ചക്ക് മുൻപേ പിന്തുണ

Published : Mar 08, 2025, 08:13 AM ISTUpdated : Mar 08, 2025, 11:55 AM IST
ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്ന് ഗോവിന്ദൻ, പിണറായിയുടെ നയരേഖാ നിർദേശങ്ങൾക്ക് ചർച്ചക്ക് മുൻപേ പിന്തുണ

Synopsis

വികസനത്തിന് പണം വേണം. പണമില്ലെന്ന പേരിൽ വികസനം മുടക്കാനാകില്ല.  നയരേഖയിൽ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്നും ഗോവിന്ദൻ

കൊല്ലം : സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കം വിവാദ നിർദേശങ്ങളെ, ചർച്ചയ്ക്ക് മുൻപേ പിന്തുണച്ച് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. ഇതോടെ സമ്മേളനത്തിലെ ചർച്ചകൾക്ക്  ഇനി പ്രസക്തി ഇല്ലാതായി. 

നവകേരളത്തിനുള്ള പുതുവഴി നയരേഖ പാർട്ടിയുടെ പ്രകടമായ നയ വ്യതിയാനത്തിന്‍റെത് കൂടിയാണ്. എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപം കൊണ്ടുവരാനും അതിന് വിഘാതമായ നയ പരിപാടികളിൽ ഇളവ് നൽകുകയുമാണ് സമ്മേളനം. വികസനത്തിന് പണം വേണമെന്നും പണമില്ലെന്ന പേരിൽ വികസനം മുടക്കാനാകില്ലെന്നും എംവി ഗോവിന്ദനും പറയുന്നു. നയരേഖയിൽ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്ന വാദവും ആവർത്തിക്കുന്നു. 

നയരേഖ ഇന്ന് സമ്മേളനം ചർച്ച ചെയ്യും. നാല് മണിക്കൂറാണ് ചർച്ച. സ്വകാര്യ നിക്ഷേപങ്ങൾക്കും സ്വകാര്യ വത്കരണത്തിനും നിരവധി നിർദേശങ്ങൾ അടങ്ങിയ നയരേഖയിൽ ജില്ല കമ്മിറ്റികൾ അഭിപ്രായം അറിയിക്കും. പ്രവർത്തന റിപ്പോർട്ടിലെ ചർച്ചയിൽ എംവി ഗോവിന്ദന്‍റെ മറുപടിയും ഇന്നുണ്ടാകും.  

തളരാത്ത സമരവീരത്തിന്റെ 27-ാം ദിനം, വനിതാ ദിനത്തിൽ ആശാ വർക്കർമാരുടെ മഹാസംഗമം

പിണറായിയുടെ നിർദേശങ്ങൾക്കുളള പിന്തുണ എം വി ഗോവിന്ദൻ ഇന്ന് പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ ആവർത്തിക്കുന്നു. 'നിരവധി തുടർവികസന ലക്ഷ്യങ്ങളാണ് പിണറായി അവതരിപ്പിച്ച രേഖ മുന്നോട്ടുവയ്‌ക്കുന്നത്. ഇതെല്ലാം പ്രാവർത്തികമാക്കണമെങ്കിൽ പണം ആവശ്യമാണ്. കേന്ദ്രമാകട്ടെ കേരളത്തെ അവഗണിക്കുകയാണ്. പണമില്ലെന്ന് പറഞ്ഞ് വികസന പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ സർക്കാരിന് കഴിയില്ല. ഇതിനായി അധിക വിഭവസമാഹരണം നടത്തണം തുടങ്ങിയ നിർദേശങ്ങളുടെ കൂട്ടത്തിലാണ് സെസുകൾ ചുമത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും
എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്കും നൽകേണ്ടതുണ്ടോ എന്നുമുള്ള ചോദ്യം രേഖ ഉയർത്തുന്നത്. ഈ സന്ദർഭത്തിലാണ് വരുമാനത്തിന് അനുസരിച്ച് പ്രത്യേക ഫീസ് എന്ന ആശയം മുന്നോട്ടുവച്ചത്. അത് സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും ദേശാഭിമാനിയിലെ ലേഖനത്തിൽ പാർട്ടി സെക്രട്ടറി പറഞ്ഞ് വെക്കുന്നു.  

എതിർപ്പ് മാറുന്നു, സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം ആര്‍ജിക്കും, നിര്‍ണായക നയം മാറ്റവുമായി സിപിഎം

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി